വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ഒരു കൈത്താങ്ങായി രക്ഷാപ്രവർത്തത്തിനും പുനർനിർമ്മാണത്തിനുമുള്ള സഹായം എന്ന നിലയിൽ കേരളസംസ്ഥാന വിമുക്തഭട വികസന കോർപ്പറേഷൻ (കെക്സ്കോൺ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി.

കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ (കെക്സ്കോൺ)

14.12.1995ലെ സർക്കാർ ഉത്തരവ് നമ്പർ GO(Ms)588/95/GAD പ്രകാരം 'എക്സ്-സർവ്വീസ്‌മെൻ ഡെവലപ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ’ രൂപീകരിക്കുന്നതിന് കേരള സർക്കാർ അനുമതി നൽകി. കോർപ്പറേഷന്റെ രൂപീകരണം, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ തയ്യാറാക്കൽ എന്നിവയ്ക്കായി 26.3.1996ലെ ജി‌ഒ (എം‌.എസ്) നമ്പർ.85/96/ജിഎഡി പ്രകാരം സൈനിക് വെൽഫെയർ ഡയറക്ടറെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

“കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ കോർപ്പറേഷന്റെ” (‘കെക്സ്കോൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) രജിസ്ട്രേഷനും പ്രവർത്തനത്തിനും സർക്കാർ അനുമതി നൽകുകയും 50 ലക്ഷം രൂപ അംഗീകൃത ഓഹരി മൂലധനമായി നൽകുകയും ചെയ്തു. 2000 ജൂൺ 23-ന്‌ ജി‌ഒ നമ്പർ.409/2000/ജി‌എഡി വഴി അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും അംഗീകാരം ലഭിച്ചു. അങ്ങനെ സ്ഥാപിതമായ ‘കെക്സ്കോൺ’ കേരള സർക്കാരിന്റെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റിന്റെ (സൈനിക് വെൽ‌ഫെയർ) കീഴിൽ 2001 ഡിസംബർ 03 ന് പ്രവർത്തനക്ഷമമായി.

ഇത് വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും വികസനത്തിനും പുനരധിവാസത്തിനുമായി സ്ഥാപിതമായ കേരള സർക്കാരിന്റെ പൂർണ അധീനതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്.    തുടർന്ന് വായിക്കു ...

 

 Independence Day Celebrations at Kexcon Headquarters

Independence Day Celebrations at Malabar Cements by Kexcon Security Staff

 

 

Kexcon Team completes one year tenure at Malabar Cements Palakkad successfully

Chief Minister of Kerala
ശ്രീ പിണറായി വിജയൻ
മുഖ്യമന്ത്രി, കേരളം 
chiefminister@kerala.gov.in
Secretary (GAD-Sainik Welfare)
 
സെക്രട്ടറി (ജി എ ഡി സൈനികക്ഷേമം)
secy.swd@kerala.gov.in
Chairman, Kexcon
ലെഫ്. കേണൽ ശശിധരൻ എം.കെ(റിട്ട)
ചെയർമാൻ
sash3804@gmail.com
Managing Director
കേണൽ. സെബാസ്റ്റ്യൻ  ഫ്രാൻസിസ് (റിട്ട) 

മാനേജിങ് ഡയറക്ടർ 
mdkexcon@gmail.com

kexconkerala2022@gmail.com

 

 

Lt. Col. Usha Suresh (Retd.)

Smt Preetha V S

ലെഫ്. കേണൽ ഉഷ സുരേഷ് (റിട്ട)

കെക്സ്കോൺ ബോർഡ് മെമ്പർ

ശ്രീമതി. പ്രീത വി എസ് 

കെക്സ്കോൺ ബോർഡ് മെമ്പർ